Channel 17

live

channel17 live

എച്ച് എസ് എസ് ഐരാണിക്കുളം വിജയോത്സവം

ഈ വർഷത്തെ എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം 2024 സംഘടിപ്പിച്ചു .പി ടി എ പ്രസിഡൻ്റ് പി. കെ സോജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ് മുഖ്യാതിഥിയായി. കുഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സന്തോഷ് കുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിൻസിപ്പാൾ എസ് രാധിക സ്വാഗതവും, എച്ച് എം ഇൻചാർജ് എം യു സുരേഷ് നന്ദിയും രേഖപ്പെടുത്തി. മുൻ എച്ച് എം സുധീഷ് പി എൻ, എം പി ടി എ പ്രസിഡൻ്റ് ജയശ്രീ ശ്രീരാമൻ, ഒ എസ് എ പ്രസിഡണ്ട് കെ കെ വിജയൻ , മാർട്ടിൻ എന്നിവർ ആശംസകളർപ്പിച്ചു.

യോഗത്തിൽ വെച്ച് വിദ്യാലയത്തിലെ മുൻ സ്റ്റാഫ് ആയിരുന്ന അറക്കൽ പൗലോസ് പൗലോസിന്റെ സ്മരണാർത്ഥം ജസ്റ്റിൻ ജോയ് ,എസ് എസ് എൽ സിയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കരസ്ഥമാക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു. ഒപ്പം NEET പരീക്ഷയിൽ ഉന്നതറാങ്ക് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി കെ എസ് നന്ദനയെ മെമൻ്റോ നൽകി ആദരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!