പൂമംഗലം : ഔണ്ട്ര ചാലിന് കുറുകെ പാലം നിർമ്മിക്കാൻ സർക്കാർ നടപടികൾ ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് പൂമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെറ്റിയാട് സെന്ററിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.പൂമംഗലം – പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം ദീർഘാനാളത്തെ സ്വപ്നമാണ്. യു. ഡി. എഫ് ഗവണ്മെന്റിന്റെ കാലത്ത് ബഡ്‌ജറ്റിൽ പെട്ടിരുന്നെങ്കിലും നാളിതുവരെ പാലം നിർമ്മിച്ചിട്ടില്ലായെന്നും പ്രതിഷേധസംഗമം ചൂണ്ടിക്കാട്ടി.യു. ഡി. എഫിന്റെ ശ്രമഫലമായി ഈ ഭാഗത്ത് രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിച്ചു P. M. G. Sy പദ്ധതി പ്രകാരം 1.8 കോടി ചിലവിൽ റോഡ് പണിതിട്ടുണ്ടെങ്കിലും ഇടക്കുള്ള പാലം വരാത്തതിനാൽ പൂർണ്ണ പ്രയോജനം കിട്ടുന്നില്ല എന്നും പ്രതിഷേധസംഗമം പറഞ്ഞു.പ്രതിഷേധ സംഗമം ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് ചേലൂക്കാരൻ അധ്യക്ഷത വഹിച്ചു.പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറി സേതുമാധവൻ,മണ്ഡലം വർക്കിങ് പ്രസിഡന്റ് ജോമോൻ ജോൺസൻ,വത്സ ആന്റു മാളിയേക്കൽ, ആന്റണി ചേലേക്കാട്ടുപറമ്പിൽ, ധര ലക്ഷ്മി വിനോദ്, സോണിമ ആൻസിലിൻ, പോൾ കടങ്ങോട്ട്, സുരേഷ്, അജിത സുരേഷ്, അശോകൻ എന്നിവർ പ്രസംഗിച്ചു.
എടക്കുളം ഔണ്ട്ര ചാലിനു കുറുകെ പാലം വേണമെന്ന്- കേരള കോൺഗ്രസ്
