Channel 17

live

channel17 live

എടവന വിനോദിനെ കേരള കർഷക സംഘം ആദരിച്ചു

കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. സി. മൊയ്‌ദീൻ വിനോദിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

കൊറ്റനല്ലൂർ :- പ്ലാന്റ് ജിനോം സേവിയർ ഫാർമേഴ്‌സ് റിവാർഡ് എന്ന കേന്ദ്ര പുരസ്‌കാരം (ഒന്നര ലക്ഷം രൂപ ) നേടിയ കേരള കർഷക സംഘം ആക്കപ്പിള്ളി യൂണിറ്റ് സെക്രട്ടറി എടവന വിനോദിനെ കേരള കർഷക സംഘം സംസ്ഥാന ജില്ലാ നേതാക്കൾ വിനോദിന്റെ വസതിയിൽ എത്തി ആദരിച്ചു. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. സി. മൊയ്‌ദീൻ വിനോദിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി, ജില്ലാ പ്രസിഡന്റ്‌ പി. ആർ. വർഗീസ് മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം കെ. വി. സജു എന്നിവർ ഒരുമിച്ചാണ് വിനോദിനെ ആദരിച്ചത്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ ടി. എസ്. സജീവൻ മാസ്റ്റർ, മാള ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി നക്കര, വേളൂക്കര ഈസ്റ്റ്‌ മേഖല സെക്രട്ടറി കെ. ബി. മോഹൻദാസ്, പ്രസിഡന്റ്‌ കെ. വി. മോഹനൻ, ട്രെഷറർ കെ. എം. ജിജ്ഞാസ്, ജോണി ചെതലൻ, ഐ. കെ. വിശ്വനാഥൻ, ഋതിൻ ബാബു, കെ. റോസ് ചന്ദ്രൻ തുടങ്ങിയ കർഷക സംഘം പ്രവർത്തകർ സന്നിഹിതരായിരുന്നു. പരമ്പരാഗത സസ്യങ്ങളുടെ വിവിധ ഇനങ്ങൾ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര പുരസ്‌കാരം ആണ് വിനോദിന് ലഭിച്ചത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൽചറൽ റിസർച്ചിന് (ഐ. സി. എ. ആർ ) കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സിന്റെ (എൻ. ബി. പി. ജി. ആർ.) കസ്റ്റോഡി യൻ കർഷകൻ ആണ് വിനോദ്. നാടൻ കാർഷിക വിളകളുടെ സംരക്ഷണത്തിനായി കൃഷി ശാസ്ത്രജ്ഞരുടെ നിർദേശപ്രകാരം പ്രതിഫലം ഇല്ലാതെ പ്രവർത്തിക്കുന്നവർ ആണ് കസ്റ്റോഡിയൻ കർഷകൻ. എൻ. ബി. പി. ജി. ആർ. ന്റെ വെള്ളാണിക്കര കേന്ദ്രത്തിന് കീഴിലാണ് വിനോദ് പ്രവർത്തിക്കുന്നത്. 65ഇൽ അധികം കിഴങ്ങ് വർഗ്ഗങ്ങൾ നെല്ല്, ജാതി, കുരുമുളക്, മാവ്, പ്ലാവ് എന്നിവയിൽ വംശനാശം നേരിടുന്ന പല അപൂർവ ഇനങ്ങളും വിനോദ് സംരക്ഷിച്ചു വരുന്നു.2019ഇൽ സരോജനി ദാമോദരൻ ഫൌണ്ടേഷൻ അവാർഡ്,2021 ഇൽ കേന്ദ്ര കിഴങ്ങു ഗവേഷണ സ്ഥാപനത്തിന്റെ അവാർഡ്, സംസ്ഥാന സർക്കാരിന്റെ ജൈവ വൈവിദ്ധ്യ നാടൻ സസ്യ ഇന സംരക്ഷകൻ അവാർഡ്, വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ മികച്ച ജൈവ കർഷകനുള്ള അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ വിനോദ് ന് ലഭിച്ചിട്ടുണ്ട്. നാടൻ കാർഷിക വിളകളുടെ കാവലാളും സംരക്ഷകനുമായ വിനോദ് ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ കൊറ്റനല്ലൂർ നിവാസിയാണ്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!