എം എൽ എ ആസ്‌തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷത്തിഎൺപതിനായിരം രൂപ വകയിരുത്തിയാണ് സബ്ബ് സെന്റർ നിർമ്മാണം പൂർത്തിയാക്കാൻ ഒരുങ്ങുന്നത്.പ്രാരംഭ ഘട്ടത്തിൽ ബാങ്ക് എംബ്ലോയ്സ് എ ഐ ടി യു സി യുടെ സഹകരണതോടെ കെട്ടിടത്തിന്റെ തറ നിർമ്മാണവും സംസ്ഥാന ആരോഗ്യവകുപ്പിന്റേ 7 ലക്ഷം രൂപ വകയിരുത്തി കെട്ടിടത്തിന്റെ നിർമ്മാണവും ആരംഭിച്ചിരുന്നെങ്കിലും തുടന്നുള്ള ഫണ്ട്ലഭ്യത കുറവ് കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. സബ്ബ് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും ഇതിനെ മാതൃകാസബ്ബ് സെന്ററായിഉയർത്തുമെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. സബ്ബ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷതവഹിച്ച ചടങ്ങിന് വൈസ് പ്രസിഡണ്ട് സന്തോഷ് കോരു ചാലിൽ സ്വാഗതം പറഞ്ഞു. സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ എം ആർ കൈലാസൻ, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, വാർഡ് മെമ്പർമാരായ സന്തോഷ് പുളിക്കൽ, എം എ ഹരിദാസ്, കെ ഡി വിപിൽദാസ്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റെഫീക്ക്, മെഡിക്കൽ ഓഫീസർ ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
എടവിലങ്ങ് ഗ്രാമപഞ്ചായത്ത്കാര സബ്ബ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചു
