Channel 17

live

channel17 live

എന്റെ തൊഴില്‍ എന്റെ അഭിമാനം;പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന ശില്‍പശാല നടത്തി

അഞ്ച് ജില്ലകളില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത് പ്രസഡന്റുമാര്‍ പങ്കെടുത്തു.

കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന ശില്‍പശാല തൃശ്ശൂര്‍ വിജ്ഞാന്‍ സാഗര്‍ സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്കില്‍ നടത്തി. പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ റീജിയണല്‍ യോഗമാണ് നടന്നത്.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി കെ കെ രാജീവന്‍ അധ്യക്ഷനായ യോഗത്തില്‍ നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ആമുഖ പ്രഭാഷണം നടത്തി. പ്രോജക്ട് അവതരണം, പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്, ഗ്രൂപ്പ് ചര്‍ച്ച എന്നിവയ്ക്ക് പുറമേ 2024 വരെയുള്ള പദ്ധതിയുടെ പ്രവര്‍ത്തന അവലോകനവും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.

18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഗുണഭോക്താക്കള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 142 പഞ്ചായത്തുകളാണ് തൃശ്ശൂര്‍ റീജിയണിന് കീഴിലുള്ളത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!