“മേരി മാട്ടി മേരാ ദേശ് ” എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പയിന്റെ ഭാഗമായി അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടി സമീപത്തെ കണ്ണംകായി കുളത്തിന് സമീപം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
“മേരി മാട്ടി മേരാ ദേശ് ” എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പയിന്റെ ഭാഗമായി അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടി സമീപത്തെ കണ്ണംകായി കുളത്തിന് സമീപം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എംഎൽഎ ദേശീയ പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ റാലിയും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സാവത്തിൻ്റെ സമാപനം കുറിച്ചു കൊണ്ടാണ് ക്യാമ്പയിൻ നടക്കുന്നത്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ ഓർമ്മക്കായി 75 തരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് അമൃതവാടിക നിർമ്മിക്കുക, ധീര രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും സ്മാരകമായി ശിലാഫലകം സ്ഥാപിക്കുകയും തുടങ്ങി വിപുലമായ പരിപാടികളാണ് ഗ്രാമപഞ്ചായതിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ ജില്ലയിൽ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ അക്രെഡിറ്റഡ് എഞ്ചിനീയർ അനു വി എസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ അരിമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ജി സജീഷ് അധ്യക്ഷനായി. വാർഡ് മെമ്പർ സലിജ സന്തോഷ്, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.