Channel 17

live

channel17 live

എന്റെ മുത്തശ്ശിക്ക് ‘ തപാല്‍ ദിനത്തിലെ കത്ത്

തപാല്‍ ദിനമായ ഒക്ടോബര്‍ 10 ന് ഇന്‍ലന്റില്‍ കത്തെഴുതി കാര്‍മ്മല്‍ സ്‌ക്കൂള്‍വിദ്യാര്‍ത്ഥികള്‍.

ചാലക്കുടി: തപാല്‍ ദിനമായ ഒക്ടോബര്‍ 10 ന് ഇന്‍ലന്റില്‍ കത്തെഴുതി കാര്‍മ്മല്‍ സ്‌ക്കൂള്‍വിദ്യാര്‍ത്ഥികള്‍. എന്നും ഫോണില്‍ മാത്രം ആശയവിനിമയം നടത്തുന്ന പുത്തന്‍ തലമുറയ്ക്ക് ഇന്‍ലന്റും കത്തെഴുതലും പുതിയ അനുഭവം ആയി മാറി.

പോസ്റ്റല്‍ വിഭാഗത്തിന്റെ പ്രസക്തി കുറഞ്ഞു വരുന്ന ആധുനിക കാലഘട്ടത്തില്‍ അതിന്റെ മൂല്യം വിദ്യാര്‍ത്ഥികളിലേയ്ക്ക് പകരുന്ന പ്രവര്‍ത്തനമായിരുന്നു മുത്തശ്ശിക്കുള്ള കത്ത്. നാഗരീകതയില്‍ ജീവിക്കുന്ന പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സൗഭാഗ്യമാണ് മുത്തശ്ശി – മുത്തച്ഛ സാന്നിധ്യം. അതുകൊണ്ടു തന്നെ തങ്ങളുടെ നഷ്ട സൗഭാഗ്യങ്ങളെ സ്മരിച്ചു കൊണ്ടും മുത്തശ്ശിയോടു പറയാനുള്ളതെല്ലാം മനസ്സു തുറക്കുന്ന രീതിയിലുമായിരുന്നു കത്തെഴുതിയത്. പറഞ്ഞറിയിക്കാനാവാത്ത വിധത്തിലുള്ള വല്ലാത്തൊരു അനുഭൂതിയായിരുന്നുവെന്ന് കുട്ടികള്‍ വ്യക്തമാക്കി. കത്തെഴുതുക മാത്രമല്ല അവര്‍ തന്നെ നേരിട്ട് തപാല്‍ പെട്ടിയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!