ആസാദി കാ അമൃത് മഹോത്സാവത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഒക്ടോബര്‍ 31 ന് ന്യൂ ഡൽഹി കര്‍ത്തവ്യ പഥില്‍ അമൃതവാടി നിര്‍മിക്കുന്നതിനായി ചാലക്കുടി ബ്ലോക്കിനു കീഴിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാര്‍ക്ക് കൈമാറി.
ആസാദി കാ അമൃത് മഹോത്സാവത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഒക്ടോബര്‍ 31 ന് ന്യൂ ഡൽഹി കര്‍ത്തവ്യ പഥില്‍ അമൃതവാടി നിര്‍മിക്കുന്നതിനായി ചാലക്കുടി ബ്ലോക്കിനു കീഴിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാര്‍ക്ക് കൈമാറി. അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹിയാണ് ദില്ലിയിലേക്ക് യാത്ര തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മണ്ണ് കൈമാറിയത്. ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ അദ്ധ്യക്ഷന്‍കൂടിയായ പ്രിന്‍സിപ്പാള്‍ ആല്‍ബര്‍ട്ട് ‘പഞ്ച് പ്രാണ്‍ പ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി ബിന്‍സി സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് തലത്തില്‍ തുടക്കമിട്ട് ദേശീയ തലത്തില്‍ ഡല്‍ഹി കര്‍ത്തവ്യ പഥില്‍ അമൃതവാടി നിര്‍മ്മിക്കുന്നതോടെ സമാപിക്കുന്ന വിധത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള പദ്ധതിയുടെ ചാലക്കുടി ബ്ലോക്കുതല മണ്ണ് ശേഖരണവും അമൃതകലശ യാത്രയുമാണ് പനമ്പിള്ളി കോളേജില്‍ നടന്നത്. ബ്ലോക്ക് കേന്ദ്രങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണ് നെഹ്റു യുവ കേന്ദ്രയുടെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും 400 ഓളം വരുന്ന വോളണ്ടിയര്‍മാര്‍ അമൃതവാടി ഒരുക്കുന്നതിന്
ന്യൂ ഡെൽഹിയിലെ കര്‍ത്തവ്യ പഥില്‍ എത്തിയ്ക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സൈനിക – അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഹ്‌റു യുവകേന്ദ്ര, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് – ജില്ലാ യുവജന കേന്ദ്രം, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, കോമണ്‍ സര്‍വീസ് സെന്ററുകള്‍, അഫിലിയേറ്റഡ് യുവജന ക്ലബ്ബുകള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്.