കാറളം ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന കാറളം, എഫ്.ഡബ്ലിയു സി കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ മാലാന്ത്രയുടെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ബിന്ദു പ്രദീപ് നിർവ്വഹിച്ചു. പ്രസ്‌തുത പടങ്ങിൽ പഞ്ചായത്തിൻ്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക സുഭാഷ് സ്വാഗതം പറഞ്ഞ പടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ ജഗജി കായം പുറത്ത്, ബ്ലോക്ക് മെമ്പർ മോഹനൻ വലിയാട്ടിൽ മെമ്പർമാരായ ലൈജു ആൻ്റണി. ബീന സുബ്രഹ്മണ്യൻ, സുരേന്ദ്രലാൽ, വ്യന്ദ അജിത്‌കുമാർ, അജയൻ തറയിൽ, ശശികുമാർ എന്നിവർ ആശംസകളും വികസന സ്റ്റാൻ്റിംഗ് കുമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ നന്ദിയും പറഞ്ഞു. ഏകദേശം 1500 സ്ക്വയർ ഫീറ്റിൽ പണിയുന്ന കെട്ടിടം സെപ്റ്റംബറിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
എഫ്.ഡബ്ലിയു സി കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ മാലാന്ത്രയുടെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ബിന്ദു പ്രദീപ് നിർവ്വഹിച്ചു
