Channel 17

live

channel17 live

എരവത്തൂര്‍ എസ് കെ വി എല്‍ പി സ്കൂള്‍ നാടിനേറ്റവും ഉപകാരപ്രദമാകുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പുമന്ത്രി പി രാജീവ്

വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ മുഖ്യാതിഥിയായിരുന്നു.

മാളഃ എരവത്തൂര്‍ എസ് കെ വി എല്‍ പി സ്കൂള്‍ നാടിനേറ്റവും ഉപകാരപ്രദമാകുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പുമന്ത്രി പി രാജീവ്. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച പൊതുവിദ്യഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്ന നടപടികള്‍ ഈ സര്‍ക്കാരും തുടരുകയാണ്. അന്‍പത് ശതമാനം ഫണ്ട് മാനേജ്മെന്‍റ് ഏറ്റെടുക്കാന്‍ തയ്യാറാകുന്നിടത്ത് പ്ലാന്‍ ഫണ്ട് നല്‍കി മാനേജ്മെന്‍റ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലായതോടെ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വര്‍ദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ മുഖ്യാതിഥിയായിരുന്നു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവീസ് മാസ്റ്റര്‍ സംസ്ഥാന അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. മുന്‍ അധ്യാപകരെ കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജന്‍ കൊടിയന്‍ ആദരിച്ചു. സ്കോളര്‍ഷിപ്പ് വിജയികളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജനി മനോജ് ആദരിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം സില്‍വി സേവ്യാര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എസ് സന്തോഷ്കുമാര്‍, ടി കെ സതീശന്‍, ബിജി വിത്സന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുധ ദേവദാസ്, ബിനോയ് പൗലോസ്, റോസ്മി രാജു, മാള എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്‍റ് പി കെ സാബു തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ എം എസ് സജീവന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ജെ ഷീജ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!