കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം ഏത് വികസിത രാജ്യവുമായി കിടപിടിക്ക തക്കതായി മാറിയതായി മന്ത്രിഅഡ്വ :പി. രാജീവ് അഭിപ്രായപെട്ടു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം ഏത് വികസിത രാജ്യവുമായി കിടപിടിക്ക തക്കതായി മാറിയതായി മന്ത്രിഅഡ്വ :പി. രാജീവ് അഭിപ്രായപെട്ടു. എരവത്തൂർ S. K. V. L. P സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനംനിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.അഡ്വ :V. R. സുനിൽകുമാർ എം.എൽ. എ. അധ്യക്ഷത വഹിച്ചു.റോജി. എം. ജോൺ എം. എൽ. എ.മുഖ്യാതിഥി ആയി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ എന്നിവർ സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കൾ, മുൻ അധ്യാപർ, സ്കോളർഷിപ് ജേതാക്കൾ എന്നിവരെ ആദരിച്ചു.
സ്കൂൾ മാനേജർ എം.എസ്. സജീവൻ സ്വാഗതം ആശംസിച്ചു.
96 വർഷത്തോളം പഴക്കമുള്ള വിദ്യാലയമാണ്. അയ്യായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 6 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിട്ടമാണ് നിർമ്മിച്ചത്. വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ കേന്ദ്രം ആയി പ്രവർത്തിക്കുന്ന സ്കൂൾ കൂടിയാണിത്.