Channel 17

live

channel17 live

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം മങ്ങാട് സീനിയര്‍ ഗ്രൗണ്ടിന് സമീപമാണ് ഒരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാല്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കേരളോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ ഓവറോള്‍ പുരസ്‌ക്കാരം നേടിയ ടീമുകള്‍ക്ക് വേദിയില്‍ സമ്മാനങ്ങളും വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, പഞ്ചായത്ത് സെക്രട്ടറി കെ എസ് ജോസ് മോന്‍, സ്ഥിരം സമിതി അധ്യക്ഷ പുഷ്പ രാധാകൃഷ്ണന്‍, മെമ്പര്‍ ഡോ. വി സി ബിനോജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കൊടുമ്പില്‍ മുരളി, സുമന സുഗതന്‍, ഷീജ സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ സി ഫ്രാന്‍സിസ് മാസ്റ്റര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!