കൊരട്ടി ഗ്രാമ പഞ്ചായത്തിലെ മികവുറ്റ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കുന്നതിനായി എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ BA ഇക്കണോമിക്സ് വിഭാഗത്തിലെ (46) വിദ്യാർത്ഥികളും അധ്യാപകരും പഠന യാത്രയുടെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിൽ എത്തിച്ചേർന്നു. Dr ഫ്രാൻസിസ് MC, Dr ബെൻലി B എന്നിവരാണ് പഠന യാത്രക്ക് നേതൃത്വം നൽകിയത്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനായി കോൺഫെറൻസ് ഹാളിൽ വച്ചു യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി സി ബിജു, വൈസ് പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ അഡ്വ കെ ആർ സുമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി നൈനു റിച്ചു, വാർഡ്മെമ്പർമ്മാരായ ശ്രീ വർഗീസ് തച്ചു പറമ്പിൽ, ശ്രീമതി ജെയ്നി ജോഷി, ശ്രീമതി റെയ്‌മോൾ ജോസ്, കുടുംബശ്രീ ചെയർ പേഴ്സൺ ശ്രീമതി സ്മിത രാജേഷ്, ഐ ആർ ടി സി കോർഡിനേറ്റർ ശ്രീമതി രമ്യ എം ആർ എന്നിവർ പങ്കു ചേർന്നു. പ്രസിഡന്റ് ശ്രീ പി സി ബിജു കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അഡ്വ കെ ആർ സുമേഷ് പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾ, മാലിന്യ പരിപാലനം, ഹരിത കർമ സേന പ്രവർത്തനം, ടേക്ക് എ ബ്രേക്ക്, വയോജന ക്ഷേമ പ്രവർത്തനങ്ങൾ, എന്നിവയെക്കുറിച്ച് വിശദമാക്കി.കുടുംബശ്രീ ചെയർ പേഴ്സൺ കുടുംബശ്രീ സംരംഭങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. വിദ്യാർത്ഥികൾ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച അവരുടെ സംശയങ്ങൾ ചോദിക്കുകയും പ്രസിഡന്റ് മറുപടി അറിയിക്കുകയും ചെയ്തു. പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങൾ കണ്ടു പ്രവർത്തനങ്ങൾ മനസിലാക്കി. ലഭിച്ച പുരസ്‌കാരങ്ങൾ, കൊരട്ടിയുടെ മികച്ച പ്രവർത്തനങ്ങൾ എന്നിവ മനസിലാക്കിയതിൽ സന്തോഷം അറിയിച്ചു. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ശ്രീമതി നൈനു റിച്ചു നന്ദി അറിയിച്ചു.വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങളിൽ ചിലതു ചുവടെ ചേർക്കുന്നു.
എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ B A ഇക്കണോമിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും പഠന യാത്രയുടെ ഭാഗമായി കൊരട്ടി ഗ്രാമ പഞ്ചായത്തിൽ
