ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങളിൽ മുതൽ കൂട്ടാകാൻ ജൈവ gv മാലിന്യസംസ്കരണ ഉപാധിയായ എറോബിക് കമ്പോസ്റ്റ് യൂണിറ്റ് SBMU 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചു. ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ ബൈജു കുറ്റിക്കാടൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ വാർഡ് കൗൺസിലർ എം ആർ ഷാജു നഗരസഭ സെക്രട്ടറി ശ്രീ.M H ഷാജിക് എം എച് , ക്ലീൻ സിറ്റി മാനേജർ ശ്രീ. അനിൽ കെ ജി,എന്നിവർ പരിപാടിയിൽ സന്നിഹിതർ ആയിരുന്നു. യൂണിറ്റുകളുടെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് വിശദീകരണവും മാർഗ്ഗരേഖയും നൽകുകയും ചെയ്തു. പൂർണമായും മാലിന്യങ്ങളെ തരംതിരിച്ച് ശേഖരിച്ചു സാംസ്‌കരിക്കാനും അത് വഴി മാലിന്യങ്ങൾ കുന്നു കൂടുന്നതും അലക്ഷ്യമായി വലിച്ചെറിയുന്നതും തടയാനും സാധിക്കുക എന്ന ലക്ഷ്യത്തോടെയും ജനങ്ങളിൽ പുതിയ മനോഭാവ മാറ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും നടത്തുകയാണ് ഓരോ പ്രവർത്തനങ്ങളും.
എറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു
