Channel 17

live

channel17 live

എല്ലാ വിദ്യാർഥികൾക്കും ശുചിത്വ പാഠം; ശുചിത്വ പോസ്റ്റർ പ്രകാശനം നടത്തി

പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും ശുചിത്വ ബോധവത്കരണ പരിശീലനം നൽകാനൊരുങ്ങി ജില്ലാ ശുചിത്വ മിഷൻ. ജി.വി.എച്ച്.എസ്.എസ് പുത്തൂരിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിൽ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പരിശീലനത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ ശുചിത്വ പോസ്റ്റർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.എസ് പ്രിൻസിന് നൽകി പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “കൂടെയുണ്ട് കരുത്തേകാൻ” പദ്ധതിയുമായി യോജിച്ചായിരിക്കും ക്ലാസുകൾ നൽകുക.

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും വരുംദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും സംബന്ധിച്ച് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പരിശീലനം നടക്കും. ഇതിന്റെ പ്രചരണത്തിനായി എല്ലാ സ്‌കൂളുകളിലേക്കും ശുചിത്വ പോസ്റ്റർ എത്തിച്ചു കഴിഞ്ഞു. സംസ്ഥാന തലത്തിൽ പരിശീലനം ലഭിച്ച അധ്യാപകരുടെയും ശുചിത്വ മിഷൻ യങ് പ്രൊഫഷണൽസിൻ്റെയും റിസോഴ്സ് പേഴ്സൺമാരുടെയും നേതൃത്വത്തിലായിരിക്കും കുട്ടികൾക്ക് ക്ലാസുകൾ നൽകുക.

വിദ്യാലയങ്ങളിലെ പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക, പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുക, ജൈവ-അജൈവ മാലിന്യം തരം തിരിച്ചു നിക്ഷേപിക്കുക തുടങ്ങിയ ശുചിത്വ പാഠങ്ങൾ വഴി മാലിന്യ സംസ്കരണത്തിന്റെയും ശുചിത്വ ബോധത്തിന്റെയും പരിശീലനം ഇതിലൂടെ വിദ്യാലയങ്ങളിൽ നിന്ന് തന്നെ വിദ്യാർത്ഥികൾക്ക് ലഭിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!