എടവലങ്ങ് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ൽ എല്ലാ വീട്ടിലും അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന തളിർ പദ്ധതിയുടെ ഈ വർഷത്തെ പച്ചക്കറി തൈകൾ വിതരണം ചെയ്തു. അടുക്കളത്തോട്ടത്തിൽ വിരിയുന്ന പച്ചക്കറികൾ പരസ്പരം കൈമാറിയും സൗഹൃദം പുതുക്കിയും മുന്നേറുന്ന തളിർ പദ്ധതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മറ്റു വാർഡുകളിൽ നടപ്പാക്കേണ്ടതാണെന്നും ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു, പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റേയും ഇലഞ്ഞിക്കൽ ട്രസ്റ്റിന്റെയും സഹായത്തോടെ നടപ്പാക്കിയ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ സന്തോഷ് കോരി ചാലിൽ സ്വാഗതം പറഞ്ഞു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഫീഖ്, കൃഷി ഓഫീസർ ആതിര തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു തളിർ പദ്ധതി കൺവീനർ സുരേഷ് കോരിചാലിൽ നന്ദിയും പറഞ്ഞു.
എല്ലാ വീട്ടിലും അടുക്കളതോട്ടം തളിർ പദ്ധതി പച്ചക്കറിതൈകൾ വിതരണം ചെയ്തു
