Channel 17

live

channel17 live

എളവള്ളിയിൽ കിസാൻ മേളയ്ക്ക് തുടക്കമായി

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും എളവള്ളി കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേളയ്ക്ക് തുടക്കമായി.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും എളവള്ളി കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേളയ്ക്ക് തുടക്കമായി. ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായാണ് കിസാൻ മേള ഒരുങ്ങിയത്. മേളയുടെ ഭാഗമായി നടീൽ വസ്തുക്കളുടെ വിതരണം, കാർഷിക ഉപകരണങ്ങൾ , ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനം, കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിൽപ്പന, പച്ചക്കറി ചന്ത തുടങ്ങിയവയും ഒരുക്കി. വിവിധ കലാപരിപാടികളും നടന്നു.

പ്രായോഗിക ജൈവകൃഷി എന്ന വിഷയത്തിൽ ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ പി ഇല്ല്യാസും ശാസ്ത്രീയ ജൈവ മാലിന്യ നിർമാർജന രീതികൾ എന്ന വിഷയത്തിൽ ഐസിഎആർ ഇമെററ്റസ് പ്രൊഫസർ ഡോ. ഗിരിജ ഡി യും വിഷയാവതരണം നടത്തി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അദ്ധ്യക്ഷനായി.

ചടങ്ങിൽ ജനപ്രതിനിധികളായ ബിന്ദു പ്രദീപ്,ഇ വി പ്രബീഷ്,ലീന ശ്രീകുമാർ,കെ.ഡി.വിഷ്ണു,എൻ.ബി.ജയ, ടി സി മോഹനൻ, കൃഷി ഓഫീസർമാരായ പ്രശാന്ത് അരവിന്ദ് കുമാർ, റിസമോൾ സൈമൺ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ജി.സുബിദാസ് എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!