ശിലാസ്ഥാപന കർമ്മം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ നിർവഹിച്ചു.
എളവള്ളി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു. ശിലാസ്ഥാപന കർമ്മം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ നിർവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷനായി. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റോർ, സുതാര്യമായ അടുക്കള, നാല്പത് പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഹാൾ, വാഷ് ഏരിയ, മാലിന്യ നിർമ്മാർജന യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഹോട്ടൽ സജ്ജമാവുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം.
ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, കെ ഡി വിഷ്ണു, ടി സി മോഹനൻ, പി എം അബു, സുരേഷ് കരുമത്തിൽ, എം പി ശരത് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ഷീലാമുരളി, ബ്ലോക്ക് കോർഡിനേറ്റർ പി വി ചന്ദ്ന എന്നിവർ പങ്കെടുത്തു.