എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.
ചാലക്കുടി :എസ് എഫ് ഐ ചാലക്കുടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. വിചിത്ര ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഏരിയ പ്രസിഡൻ്റ സാംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം ) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, എസ്.എഫ് ഐ ജില്ല പ്രസിഡൻ്റ് വിഷ്ണു ആർ, അഡ്വ കെ ആർ സുമേഷ്,ബവിൻ ടി.ബി, നന്ദന പി.ബി, പി.എ. അശ്വിൻ,നടാഷ ഇ.എസ്. എന്നിവർ പ്രസംഗിച്ചു. സമ്മേള്ള നത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേള്ളനം മാർച്ച് 30 ന് കൊരട്ടി ഏദൻ ഓഡിറ്റോറിയത്തിലും,29 ന് മുൻകാല ഏരിയ ഭാരവാഹികളുടെ സംഗമവും നടക്കും.