മുകുന്ദപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൻ പതാക ദിനം ആചരിച്ചു. കേരളത്തിലെ സാമൂഹ്യ , സാംസ്കാരിക. വിദ്യഭ്യാസ നവോദ്ധാന മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തിയ നായർ സർവീസ് സൊസൈറ്റി രൂപീകൃതമായിട്ട് ഇന്നേയ്ക്ക 110 വർഷങ്ങൾ പൂർത്തീകരിയ്ക്കുകയാണ്.യൂണിയൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൻ്റെ ഔപചാരികമായ ഉദ്ഘാടനം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.ഡി. ശങ്കരൻകുട്ടി നിർവ്വഹിയ്ക്കുകയും പതാക ഉയർത്തിയതിനു ശേഷം അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എല്ലാവരും അത് ഏറ്റു ചൊല്ലുകയും ചെയ്തു.
പ്രതിനിധി സഭാംഗം ഹരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതം ആശംസിയ്ക്കുകയും വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ് നന്ദിയും രേഖപ്പെടുത്തി. കമ്മറ്റി അംഗങ്ങളായ നന്ദൻ പറമ്പത്ത്, വിജയൻ ചിറ്റേത്ത് .രവി കണ്ണൂർ , പ്രതിനിധി സഭാംഗം കെ.ബി ശ്രീധരൻ,താലൂക്ക് ഇലക്ട്രറൽ റോൾ പ്രതിനിധി എം ശ്രീകുമാർ എന്നിവർ സംസാരിച്ചു.വിവിധ കരയോഗ വനിതാസമാജ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
എൻ എസ് എസ് പതാക ദിനം
