Channel 17

live

channel17 live

എൽ.ഡി.എഫ്. കൊടകര നോര്‍ത്ത് മേഖല കൺവെൻഷൻ സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍ ഉദ്ഘാടനം ചെയ്തു

കൊടകര: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥിനെ വിജയിപ്പിക്കാൻ എൽ.ഡി.എഫ്. കൊടകര നോര്‍ത്ത് മേഖല കൺവെൻഷൻ സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം കെ.ഒ.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം കമ്മറ്റി അംഗം സി.മധുസൂധനന്‍,ലോക്കല്‍ സെക്രട്ടറി ഗിരീഷ് കണ്ണത്ത്,സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ കെ.സി.ജെയിംസ്,സി.എം.ബബീഷ്, കൊടകര പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സോമന്‍,ജെഡിഎസ് മണ്ഡലം പ്രസിഡന്‍റ് ഷോജന്‍ ഡി വിതയത്തില്‍,എന്‍സിപി പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ.വിജയന്‍,സിപിഎം നേതാക്കളായ പി.ജി.വാസുദേവന്‍ നായര്‍,കെ.വി.നൈജോ തുടങ്ങിയവര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു.ഗിരീഷ് കണ്ണത്ത് (പ്രസിഡൻ്റ്) കെ.വി.നൈജോ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!