എൽ. ഡി. എഫ്.ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ, പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.2020 ൽ ആണ് പ്രസിഡണ്ട് ആയി ചുമതല ഏറ്റത്. ആളൂരിന്റെ പ്രതിനിധി ആയാണ് ജില്ലാ പഞ്ചായത്തിൽ എത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ശ്രദ്ധേയമായ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. സംസ്ഥാന തലത്തിൽ തന്നെ മാതൃകാ പരമെന്ന് വിശേഷിപ്പിക്കപ്പെട്ട പല പദ്ധതികൾക്കും തുടക്കം കുറിക്കാൻ മാഷ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ 28 ഇന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് കൂടി നേതൃത്വം നൽകിയിട്ടാണ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ആളൂർ ഡിവിഷന്റെ പ്രതിനിധി ആണെങ്കിലും മാള ഡിവിഷനിലെ പല പദ്ധതികൾക്കും തുടക്കം കുറിക്കാൻ മാഷ് മുൻകൈ എടുത്തിരുന്നു. CPI ക്കാണ് അടുത്ത പ്രസിഡണ്ട് സ്ഥാനം.
എൽ. ഡി. എഫ്.ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റർ, പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു
