Channel 17

live

channel17 live

എ ഐ ടി യു സി സ്ഥാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഒക്ടോബർ 31 എ ഐ ടി യു സി സ്ഥാപക ദിനചാരണത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടനാ പതാക ഉയർത്തി, ഇരിഞ്ഞാലക്കുട പട്ടണത്തിൽ ആൽത്തറക്കൽ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ ജി. ശിവാനന്ദൻ പതാക ഉയർത്തി കെ കെ ശിവൻ, വർദ്ധനൻ പുളിക്കൽ, തോമസ് പി ഒ,പി കെ.ഭാസി, സിജു പൗലോസ് എന്നിവർ നേതൃത്വം നൽകി,

പടിയൂർ:എടതിരിഞ്ഞി സെൻററിൽ എഐടിയുസി ചെത്ത് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ.വി രാമകൃഷ്ണൻ പതാക ഉയർത്തി. സിപിഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്, മുരളി മണക്കാട്ടുംപടി, കെ.ആർ വിനയ സന്തോഷ്, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കാറളം: ആലുംപറമ്പിൽ സി പി ഐ ജില്ലാ കമ്മിറ്റി അംഗം എൻ.കെ. ഉദയപ്രകാശ് പതാക ഉയർത്തി. എഐടിയുസി മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം അധ്യക്ഷത വഹിച്ചു. സഖാക്കൾ മോഹനൻ വലിയാട്ടിൽ, കെ.എസ്. ബൈജു, സി.കെ.ദാസൻ, റോയ് ജോർജ്, സി.കെ. ആരോമലുണ്ണി എന്നിവർ പ്രസംഗിച്ചു

കാട്ടൂർ:കാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം മുതിർന്ന സിപിഐ നേതാവ് കോരുക്കുട്ടിമാഷ് പതാക ഉയർത്തി, സിപിഐ കാട്ടൂർ ലോക്കൽ സെക്രട്ടറി ഇ ജി നജിൻ, അസിസ്റ്റൻറ് സെക്രട്ടറി ജോജോ തട്ടിൽ, എ ഐ ടി യു സി കാട്ടൂർ പഞ്ചായത്ത് സെക്രട്ടറി എൻ ഡി ധനേഷ്, പ്രസിഡൻറ് കെ പി രാജൻ എന്നിവർ നേതൃത്വം നൽകി വേളൂക്കര :എഐടിയുസി നടവരമ്പ് ചുമട്ടു തൊഴിലാളി യുണിയന്റെ നേതൃത്വത്തിൽ നടവരമ്പിൽ പി.കെ. ഭാസി പതാക ഉയർത്തി കെ.ആർ രതീഷ്. ടി. ആർ സുനിൽ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!