Channel 17

live

channel17 live

എ. കെ. ടി. എ മാള ഏരിയ കൺവെൻഷൻ പുത്തൻചിറ മാണിയങ്കാവ് ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു

പുത്തൻചിറ, മാണിയങ്കാവ്, വടമ, പൊയ്യ യൂണിറ്റുകൾ ചേർന്നതാണ് മാള ഏരിയ കമ്മിറ്റി. കൺവെൻഷൻ ജില്ലാ ജോ:സെക്രട്ടറി ഷൈലജോയ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് ടി ആർ രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി ലീല ശ്രീധരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബീന ഉണ്ണികൃഷ്ണൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ സന്ധ്യ ടൈറ്റസ് അനുശോചന പ്രമേയവും, കെ കെ യൂസഫ്, സജീന എന്നിവർ പ്രമേയവും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് രമണി പരമേശ്വരൻ സ്വാഗതവും, ജോർജ് പട്ടേരി നന്ദിയും അറിയിച്ചു. തയ്യൽ തൊഴിലാളികളെ ഇ എസ് ഐ ൽ ഉൾപ്പെടുത്തണമെന്നും,ഇരട്ട പെൻഷൻ എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തി വിധവാ പെൻഷൻ വാങ്ങുന്നവരെ ഒഴിവാക്കരുതെന്നും,പ്രസവാനുകൂല്യമായി ലഭിക്കുന്ന 15,000 രൂപ ഒറ്റത്തവണയായി ലഭിക്കണമെന്നും,റിട്ടയർമെന്റ് തുക വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!