ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജി വയ്ക്കണമെന്നും, കൊലപാതക കുറ്റത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു. കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം ആർ ഷാജു, സുജ സഞ്ജീവ്കുമാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡൻ്റുമാർ, കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
എ ഡി എമ്മിൻ്റെ ആത്മഹത്യ : ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ്
