അതിരപ്പിള്ളി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനും, കർഷകരുടെ കാർഷിക വിളകൾ നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച് അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാരായ ജയചന്ദ്രൻ കെഎം, മനു പോൾ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ shanty ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി ദിലിക് ദിവാകരൻ സമരം ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് പ്രസിഡന്റ് ബിജു പറമ്പി, പോൾസൺ കുറ്റിപ്പുഴക്കാരൻ, ബേബി C O, മുരളി ചക്കന്തറ,സജീർ ബാബു, KD സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.. സമര പ്രവർത്തകർ ചാലക്കുടി DFO യു മായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളിൽ എല്ലാം ശാശ്വതമായ പരിഹാരം ഉടനടി ഉണ്ടാകുമെന്ന് ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു
