ചാലക്കുടി ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ : സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്തു.
മേലൂർ ഗ്രാമീണ വായനശാല യുടെ നേതൃത്വത്തിൽ കളിമുറ്റം 2025 എന്ന പേരിൽ കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു മേലൂർപഞ്ചായത്ത് ഹാളിൽ നടന്ന ക്യമ്പ് ചാലക്കുടി ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ : സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ.കെ. ശശിധരൻ അധ്യക്ഷനായി വായനശാല സെക്രട്ടറി വി ഡി തോമസ് സ്വാഗതവും.
മുഖ്യാതിഥിയായി മിമിക്രി ആർട്ടിസ്റ്റ് മുരളി ചാലക്കുടിയും പങ്കെടുത്തു. രാവിലെ മുതൻ കാമ്പിലെ വിവിധ സെഷനുകളിൽ
കവിയും യോഗാ മാസ്റ്റ്റുമായ ഡോ:പി. ബി ഹൃഷികേശൻ, കാഥാകൃത്ത് എം.ജി.ബാബു, നാടൻപാട്ടുകലാകാരൻ അഭിലാഷ് അടിച്ചിലി, കവിയും ഗാനരചയിതാവുമായ പി.വി രമേശൻ തുടങ്ങിയർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ലൈബ്രറി കൗൺസിൽ കാലൂക്ക് സെക്രട്ടറി ഡി.ഡി. പോൾസൺ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജാൻസി പൗലോസ് വിക്ടോറിയാ ഡേവീസ് സാംസ്കാരിക പ്രവർത്തകരായ എം.എസ് സുമേഷ്,ടി.എസ് മനോജ്, പി.സി അനൂപ്, പി.ടി.ജോജി തുടങ്ങിയ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കമ്മറ്റി അംഗം പി. സി. സതീശൻ നന്ദി പറഞ്ഞു.