Channel 17

live

channel17 live

ഏറെ സവിശേഷതകളുള്ള ഗ്രാമികയുടെ മലയാളം കലണ്ടർ പ്രകാശനം ചെയ്തു

എഴുത്തുകാരായ പി.ബി.ഹൃഷികേശൻ, പി.കെ.ഗണേഷ്, എമ്മ, സാമൂഹ്യ പ്രവർത്തകരായ പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോൺ കവലക്കാട്ട്, നെജു ഇസ്മായിൽ, ഡോ.സി.സി.ബാബു, രാഷ്ട്രീയ പ്രവർത്തകരായ പി.സി.ഉണ്ണിച്ചെക്കൻ, അഡ്വ.സുധീർ ബേബി എന്നിവർ ചേർന്ന് കലണ്ടറിൻ്റെ പ്രകാശനം നിർവ്വഹിച്ചു.

കൊല്ലവർഷം 1199ചിങ്ങം 1 മുതൽ കർക്കിടകം 30 വരെ വട്ടെഴുത്തിലുള്ള മലയാളം കലണ്ടറുമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക. ഞാറ്റുവേല കലണ്ടർ, സംക്രാന്തി കലണ്ടർ, കേരളത്തിൻ്റെ ഇക്കോ കൾച്ചറൽ കലണ്ടർ, മലയാളം അക്ഷരമാല (ഇംഗ്ലീഷ് ഫോണെറ്റിക്സ് സഹിതം ) എന്നിവയും ഈ കലണ്ടറിൻ്റെ സവിശേഷതകളാണ്.

എഴുത്തുകാരായ പി.ബി.ഹൃഷികേശൻ, പി.കെ.ഗണേഷ്, എമ്മ, സാമൂഹ്യ പ്രവർത്തകരായ പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോൺ കവലക്കാട്ട്, നെജു ഇസ്മായിൽ, ഡോ.സി.സി.ബാബു, രാഷ്ട്രീയ പ്രവർത്തകരായ പി.സി.ഉണ്ണിച്ചെക്കൻ, അഡ്വ.സുധീർ ബേബി എന്നിവർ ചേർന്ന് കലണ്ടറിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷനായി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചിത്രീകരിച്ച 2023ലെ കലണ്ടറും ഗ്രാമിക പ്രസിദ്ധീകരിച്ചിരുന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!