മുൻ എം.എൽ.എ.യും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റുമായ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാറിൻ്റെ നയങ്ങൾക്കെതിരേ ഏ.കെ.ജി.സി.ടി. തൃശൂർ ജില്ലാക്കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.മുൻ എം.എൽ.എ.യും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റുമായ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം അനുവദിക്കുക. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കോളെജ് അധ്യാപകർക്ക് അർഹതപ്പെട്ട ഡി.എ, അനുവദിക്കുക.ക്യാമ്പസുകളെ വർഗീയവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കം അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.ജില്ലാ പ്രസിഡൻ്റ് പി.കെ.വിജയൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ടി.ആൽബർട്ട് ആൻ്റണി, ഏ.കെ.പി.സി.ടി ജില്ലാ സെക്രട്ടറി ഡോ.മനു കെ.എം. കെ.എസ്.ടി.എ.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം.കരീം, ഏ.കെ.ജി.സി.ടി ജില്ലാ ട്രഷറർ ഡോ.രമണി കെ.ഡോ.ഗിരീഷ് എം.സി.എന്നിവർ സംസാരിച്ചു.