ഇരിഞ്ഞാലക്കുട: ഇന്ത്യൻ തൊഴിലാളിവർഗം, കർഷകർ, അധഃസ്ഥിത ജനവിഭാഗങ്ങൾ എന്നിവർ ഈ രാജ്യത്തിന്റെ യഥാർത്ഥ ഉൽപാദനശക്തികൾ എന്നിരിക്കെ ഈ വിഭാഗത്തിനെതിരെ കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കാൻ ശ്രമിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതീരെ ഐക്യ ട്രൈഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിൽ കോഡുകൾ ഒഴിവാക്കുക, പൊതുമേഖല തൊഴിലിടം വിൽപ്പന അവസാനിപ്പിക്കുക-ദേശീയ സാമ്പത്ത് വിൽക്കരുത്,വിലക്കയറ്റവും തൊഴിലില്ലായ്മയും അവസാനിപ്പിക്കുക,കർഷകരെ സംരക്ഷിക്കുക കോർപ്പറേറ്റ് കൊള്ളയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ഐക്യ ട്രെഡ് യുണിയന്റെ നേതൃത്വത്തിൽ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിനോടാനുബന്ധിച്ച ഇരിഞ്ഞാലക്കുട മണ്ഡലം
കൺവെൻഷൻ എ ഐ ടി യു സി തൃശൂർ ജില്ലാ പ്രസിഡന്റ് ടി കെ.സുധീഷ് ഉത്ഘാടനം ചെയ്തു,സി ഐ ടി യു ഏരിയ സെക്രെട്ടറി കെ എ ഗോപി ആദ്യക്ഷത വഹിച്ചു,കെ കെ ശിവൻ,എൻ കെ.ഉദയപ്രകാശ്,ലത ചന്ദ്രൻ,ഉല്ലാസ് കളക്കാട്ട് എന്നിവർ സംസാരിച്ചു, വർദ്ധനൻ പുളിക്കൽ,റഷീദ് കാറളം,സി ഡി.സിജിത്ത്,ബാബു ചിങ്ങാരത്ത്,മോഹനൻ വലിയാട്ടിൽ
എന്നിവർ നേതൃത്വം നൽകി.
ഐക്യ ട്രൈഡ് യൂണിയൻ ഇരിഞ്ഞാലക്കുട മണ്ഡലം കൺവെൻഷൻ
