Channel 17

live

channel17 live

ഐ ബാലഗോപലൻ മാസ്റ്ററെ മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വായനാ ദിനത്തിൽ ആദരിച്ചു

എൻ പണിക്കരോടൊപ്പം ലൈബ്രറി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിട്ടുള്ള കുഴൂര്‍ സ്വദേശി ഐ ബാലഗോപലൻ മാസ്റ്ററെ മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വായനാ ദിനത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ജോസഫ് മുൻ പ്രസിഡൻ്റ് സന്ധ്യ നൈസൻ, വികസന സ്റ്റൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി യാക്കോബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിൽവി സേവ്യർ എന്നിവർ ബാലഗോപാലൻ മാഷിൻ്റെ വീട്ടിലെത്തിയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.
ഐ ബാലഗോപാൽ മാസ്റ്റർ 1963 മുതൽ കുഴൂർ വായനശാലയുടെ ഭരണ സമിതി അംഗമാണ്.അന്നുമുതൽ വിവിധ കാലയളവുകളിൽ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ ചാലക്കുടി താലൂക്ക് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് നല്‍കിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് കേരള സാഹിത്യ അക്കാദമിയുടെ ആദരവും മാഷിന് ലഭിച്ചിട്ടുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!