Channel 17

live

channel17 live

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ ഡയറക്ടര്‍മാരായി ഡോ. രാജശ്രീ അജിത്തും, ഡോ. എം. എന്‍ ഗുണവര്‍ദ്ധന്‍ ഐ.എ.എസ്സും ചുമതലയേറ്റു

തൃശ്ശൂര്‍ : ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ ഡയറക്ടര്‍മാരായി ഡോ. രാജശ്രീ അജിത്തും, ഡോ. എം.എന്‍ ഗുണവര്‍ദ്ധന്‍ ഐ.എ.എസ്സും ചുമതലയേറ്റതായി ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി. അഡ്വ. കെ.ജി അനില്‍കുമാര്‍, ഹോള്‍ ടൈം ഡയറക്ടറും, സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ എന്നിവര്‍ തൃശ്ശൂര്‍ ഹയാത് റീജന്‍സിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പുവരുത്തിക്കൊണ്ട് മാറുന്ന കാലത്തിന്റെ സാമ്പത്തിക സേവന രംഗത്ത് സമൂഹത്തോടൊപ്പം കൈകോര്‍ത്ത് മുന്നേറുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സാന്നിദ്ധ്യം ഇന്ത്യയൊട്ടാകെയുമുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് കാലാനുസൃതമായി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് അവതരിപ്പിക്കുന്ന നൂതന പദ്ധതികള്‍ അന്നും ഇന്നും ജനപ്രിയമായി തുടരുന്നു. ഈ വിജയം കൂടുതല്‍ ദൃഢമായി പുതിയ സാധ്യതകളിലേക്ക് വളരുന്നതിന്റെ ഭാഗമായിട്ടാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് കുടുംബത്തിലേക്ക് പുതിയ ഡയറക്ടര്‍മാരായി ഡോ. രാജശ്രീ അജിത്തും, ഡോ. എം.എന്‍ ഗുണവര്‍ദ്ധന്‍ ഐ.എ.എസ്സും ചുമതലയേല്‍ക്കുന്നത്. ഫിലോസഫിയില്‍ ഡോക്ടറേറ്റും 26 വര്‍ഷത്തെ പരിജ്ഞാനവുമുള്ള ഡോ. രാജശ്രീ അജിത്ത് നിരവധി ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ എം.ഡി, ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതാണ്. കെ.ടി.ഡി.എഫ്.സിയിലെ എം.ഡി സ്ഥാനം രാജിവച്ചാണ് ഡോ. രാജശ്രീ അജിത്ത് ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഭാഗമാകുന്നത്.

ആലപ്പുഴ ജില്ല കളക്ടറായിരുന്ന ഡോ. എം.എന്‍ ഗുണവര്‍ദ്ധന്‍ ഐ.എ.എസ്. 2015ല്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ചീഫ് സെക്രട്ടറി റാങ്കില്‍ നിന്നുമാണ് വിരമിച്ചത്. 32 വര്‍ഷത്തെ പാരമ്പര്യമുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്. രാജ്യത്തുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കുന്നതുവഴി ഒരു പാന്‍ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കുവാനും, പൊതുജനങ്ങളുമായി നിലനില്‍ക്കുന്ന ബന്ധം വളര്‍ത്താനുമാണ് ജനപ്രിയരായ മമ്മൂട്ടിയെയും സാമന്തയെയും ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഐ.സി.എല്‍ നിയമിച്ചിരിക്കുന്നത്. ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍, വെഹിക്കിള്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷനുകള്‍, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങളാണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഈ ശ്രദ്ധേയമായ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നില്‍, സി.എം.ഡി. അഡ്വ. കെ.ജി അനില്‍കുമാര്‍, ഹോള്‍ ടൈം ഡയറക്ടറും, സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ എന്നിവരുടെ മികച്ച നേതൃത്വമാണ്. കൂടാതെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നല്‍കുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാനും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന് സാധിച്ചിട്ടുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!