Channel 17

live

channel17 live

ഒരു നങ്ങ്യാരമ്മയുടെ അരങ്ങാരംഭം

അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ദൗഹിത്രി മേധ നങ്ങ്യാർ ഇന്നു രാവിലെ വടക്കുംനാഥന്റെ കൂത്തമ്പലത്തിൽ ശ്രീകൃഷ്ണ ചരിതത്തിലെ കല്പലതികയുടെ പുറപ്പാടിലൂടെ നാട്യാരംഭം കുറിച്ചു.

അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ദൗഹിത്രി മേധ നങ്ങ്യാർ ഇന്നു രാവിലെ വടക്കുംനാഥന്റെ കൂത്തമ്പലത്തിൽ ശ്രീകൃഷ്ണ ചരിതത്തിലെ കല്പലതികയുടെ പുറപ്പാടിലൂടെ നാട്യാരംഭം കുറിച്ചു.nഅമ്മന്നൂർ കുട്ടൻ ചാക്യാരുടെ ശിക്ഷണത്തിലാണ് അപർണ നങ്ങ്യാരുടെ മകൾ അരങ്ങിലെ ക്രിയകൾ പഠിച്ചത്.

മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും (വിജയൻ), താളത്തിൽ മേധയുടെ മുത്തശ്ശി ഇന്ദിര നങ്ങ്യാരും, അമ്മ അപർണ്ണ നങ്ങ്യാരും അകമ്പടിയേകി.

മേധയുടെ മുത്തശ്ശൻ കുട്ടൻ ചാക്യാരും അമ്മാവൻ ഹരികൃഷ്ണനും അരങ്ങിൽ തിരശ്ശീല പിടിക്കുമ്പോൾ ഒരു കുലത്തിന്റെ നാട്യസംസ്കാരത്തിന്റെ തുടർച്ചയ്ക്കാണ് കാലം സാക്ഷ്യപ്പെടുത്തിയത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!