പുതുക്കാട് : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിലുള്ള ഓട്ടോപേട്ടയിൽ വെച്ച് ഓട്ടോ ഡ്രൈവറായ ആമ്പല്ലൂർ എരിപ്പോട് സ്വദേശിയായ ആമ്പലി കളരിക്കൽ വീട്ടിൽ രമണൻ 65 വയസ് എന്നയാളെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി 2 പേർ ചേർന്ന് കമ്പി വടി പോലുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് ആമ്പല്ലൂർ സ്വദേശിയായആളൂക്കാരൻ വീട്ടിൽ പ്രിൻസ് 29 വയസ് എന്നയാളെയും തൃശൂർ കുരിയച്ചിറ സ്വദേശിയായ രോഹിത് 29 ,പള്ളിമാക്കൽ (H) ,പോപ്പ് ജോൺ റോസ് ,കുരിയച്ചിറ ,ഒല്ലൂർ എന്നയാളെയുമാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രിൻസും , രോഹിത്തും ചേർന്ന് രമണന്റെ ഓട്ടോറിക്ഷ ഓട്ടം വിളിച്ച സമയം ഓട്ടം പോകാത്തതിലുള്ള വൈരാഗ്യത്താൽ പ്രിൻസ് കമ്പി വടി പോലെയുള്ള ആയുധം കൈവശം വച്ച് 04.03.2025 തീയ്യതി രാത്രി 08.45 മണിക്ക് ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ചെന്ന് ഓട്ടം കാത്ത് കിടന്ന രമണന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ച് ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ഭീഷണിപ്പെടുത്തിയും വലത് കണ്ണംങ്കാലിൽ അടിച്ച് വലത് കാലിന്റെ കുഴ തെറ്റിച്ചും, പള്ളയിലും മുഖത്തും മറ്റും കൈ കൊണ്ട് ഇടിച്ചും മറ്റും ഗുരുതരപരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .പ്രിൻസിനെ കോഴിക്കോട് നിന്നും ,രോഹിത്തിനെ പെരുമ്പാവൂരിൽ നിന്നുമാണ് പിടികൂടിയത് . പ്രിൻസ് പുതുക്കാട് പോലീസ് സ്റ്റേഷൻ റൗഡിയും ,രോഹിത്ത് ഒല്ലൂർ പോലീസ് സ്റ്റേഷൻ റൗഡിയുമാണ് . 2024 മെയ് മാസം കാപ്പ പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ആളാണ് രോഹിത്ത് .
പ്രിൻസിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017 ൽ വധശ്രമക്കേസും, ഒല്ലൂർ പോലീസ് സ്റ്റേഷനിൽ 2017 ൽ ഒരു അടിപിടിക്കേസും, 2020 ൽ പോലുദ്യോഗസ്ഥരെ ആക്രമിച്ച കേസും, 2023 ൽ ഒരു ‘കവർച്ചക്കേസും, ഒരു അടിപിടിക്കേസും, 2025 ൽ ഒരു അടിപിടിക്കേസും അടക്കം 11 ക്രമിനൽ കേസുകളുണ്ട് . രോഹിത്തിൻ്റെ പേരിൽ വിയ്യൂർ ,മണ്ണുത്തി സ്റ്റേഷനുകളിൽ ,കൊലപാതക ശ്രമ ,ആക്രമണക്കേസുകളും ,ഒല്ലൂർ ,നെടുപുഴ ,തൃശൂർ ഈസ്റ്റ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളും ഉണ്ട് . പുതുക്കാട് പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീഷ് കുമാർ. V സബ്ഇൻസ്പെക്ടർമാരായ ലാലു .A .V ., ഫിറോഷ് .H, കൃഷ്ണൻ , Asi ആൻ്റോ ,GScpo മാരായ അജി .V .D ., നിതീഷ് ,സുജിത്ത് ,സ്പെഷൽ ബ്രാഞ്ച് GSi വിശ്വനാഥൻ .K .K എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.