ദുബായിലെ മാള വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ‘മാളക്കാരുടെ ഓണം’ എന്ന പേരിൽ വിവിധ ‘കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. കാലത്ത് മുതൽ ചെണ്ടമേളത്തോടെയുള്ള ഘോഷയാത്ര, വിവിധ കലാപരിപാടികൾ, ഓണ സദ്യ, DJ മ്യൂസിക് എന്നിവ ഒരുക്കിയിരുന്നു. പ്രസിഡണ്ട് സുഷിൽ വാസു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സോജൻ കുരിശിങ്കൽ സ്വാഗതവും ട്രഷറർ ഗിരിഷ് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ആർട്സ് കൺവീനർ അഡ്വ മുഹമ്മദ് റഫീക്കിനോടൊപ്പം സ്വാതി ജയകുമാറും ലിയാന ഷെഫിൻ ഷായും പരിപാടികൾ നിയന്ത്രിച്ചു.
ഓണം ആഘോഷിച്ചു
