Channel 17

live

channel17 live

ഓണം കളറാക്കാനൊരുങ്ങി കുന്നപ്പിള്ളിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ

മേലൂർ ഗ്രാമ പഞ്ചായത് കുന്നപ്പിള്ളി ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്തിൽ ഒരുക്കിയ ചെണ്ടുമല്ലി തോട്ടം വിളവെടുപ്പിനൊരുങ്ങുന്നു.

മേലൂർ ഗ്രാമ പഞ്ചായത് കുന്നപ്പിള്ളി ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്തിൽ ഒരുക്കിയ ചെണ്ടുമല്ലി തോട്ടം വിളവെടുപ്പിനൊരുങ്ങുന്നു.4000 ഹൈ ബ്രീഡ് ചെണ്ടുമല്ലിയാണ് ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ 5 ഏക്കർ ഭൂമിയിൽ പയർ, വെണ്ട, തക്കാളി, പച്ചമുളക്, കൂർക്ക,തുടങ്ങിയ പച്ചക്കറിയും തൊഴിലാളികളുടെ നേതൃത്വൽ കൃഷി ചെയ്യുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ ഗ്രുപ്പുകളായി തിരിച്ചാണ് കൃഷിക്ക്നേ തൃത്വം നൽകിവരുന്നത്. മേലൂർ ഗ്രാമപഞ്ചായത്തിന്റെയും, മേലൂർ കൃഷിഭവന്റെയും പദ്ധതികളുടെ സഹായവും,മേലൂർ സർവീസ് സഹകരണ ബാങ്കിന്റെ പലിശ രഹിത വായ്പയും ആണ് കൃഷിക്ക് ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്നുന്നത്. കഴിഞ്ഞ വർഷവും കൃഷിയിറക്കി മികച്ച വിളവെടുത്തിരുന്നു ഇവിടത്തെ തൊഴിലുറപ്പ് തൊഴിലാളികൾ. അടുത്ത ആഴ്ച വിളവെടുപ്പ് ഉത്ഘാടനം നടത്തുമെന്നു വാർഡ് മെമ്പർ പി. ആർ. ബിബിൻ രാജ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും മികച്ച വിളവ് നടത്താൻ കഴിയുമെന്നും, ആവശ്യക്കാർക്ക് തോട്ടത്തിൽ നിന്ന് തന്നെ വാങ്ങാനുള്ള സൗകര്യം ഒരുക്കുമെന്നും വാർഡ് മെമ്പർ അറിയിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!