ഓണം കളറാക്കാൻ ചെണ്ടുമല്ലി തോട്ടങ്ങളൊരുക്കി മേലൂർ ഗ്രാമപഞ്ചായത് : ഓണത്തിനെ വരവേൽക്കാൻ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ചെണ്ടുമല്ലി തോട്ടങ്ങളൊരുക്കി മേലൂർ ഗ്രാമ പഞ്ചായത്ത്. 25000 ഹൈ ബ്രീഡ് ചെട്ടുമല്ലി തൈകളാണ് ഇതിനു വേണ്ടിതയ്യാറാക്കിയിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ യൂണിറ്റുകൾ, കർഷക കൂട്ടായ്മകൾ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് കൃഷി ചെയ്യുന്നത്. ചെട്ടുമല്ലി തൈകൾക്ക് പുറമെ പച്ചക്കറി കൃഷിയും ഇതോടൊപ്പം ചെയ്യുന്നുണ്ട്. പഞ്ചായത്ത് തല ഉത്ഘാടനം കുന്നപ്പിള്ളിയിലെ 3 ഏക്കർ തരിശു ഭൂമിയിൽ നടത്തി. ചെണ്ടുമല്ലി കൃഷിക്ക് പുറമെ പയർ, വേണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം തുടങ്ങി പച്ചക്കറി കൃഷി കൂടി കുന്നപ്പിള്ളി വാർഡിലെ കൃഷിയിടത്തിൽ ഒരുക്കുന്നുണ്ട്.പ്രസ്തുത പരിപാടി തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് നിർവഹിച്ചു. മേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രഹ്മണ്യന്, ബ്ലോക്ക് മെമ്പർ ഇന്ദിര പ്രകാശൻ,ചാലക്കുടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. കെ. ലാൽസുന,മേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. കെ. കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ബാബു, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനിയർ ധന്യ, കുടുംബശ്രീ ചെയർപേഴ്സൺ ഷിജി വികാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേലൂർ ഗ്രാമപഞ്ചായത് അംഗം പി. ആർ. ബിബിൻ രാജ് സ്വാഗതവും മേലൂർ കൃഷി ഓഫീസർ രാഹുൽകൃഷ്ണ നന്ദിയും പറഞ്ഞു.
ഓണം കളറാക്കാൻ ചെണ്ടുമല്ലി തോട്ടങ്ങളൊരുക്കി മേലൂർ ഗ്രാമപഞ്ചായത് : ഓണത്തിനെ വരവേൽക്കാൻ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ചെണ്ടുമല്ലി തോട്ടങ്ങളൊരുക്കി മേലൂർ ഗ്രാമ പഞ്ചായത്ത്
