ഉദ്ഘാടനം ഒളരിക്കര ഖാദി കോംപ്ലക്‌സില്‍ പി ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം ഒളരിക്കര ഖാദി കോംപ്ലക്‌സില്‍ പി ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി. ഖാദി ബോര്‍ഡ് അംഗം കമലാ സദാനന്ദന്‍ ആദ്യ വില്പനയും സമ്മാനക്കൂപ്പണ്‍ വിതരണവും നടത്തി. ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്റ്റംബര്‍ 14 വരെ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30% സര്‍ക്കാര്‍ റിബേറ്റ് ഉണ്ടായിരിക്കും. പരിപാടിയില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ധന്യ ദാമോദരന്‍, യൂണിയന്‍ പ്രതിനിധികളായ ഒ.പി ബിജോയ്, എം.ഒ ഡെയ്‌സണ്‍, എ.എം നൗഷാദ്, കെ.ലക്ഷ്മണന്‍, ജില്ലാ ഗ്രാമ വ്യവസായ ഓഫീസര്‍ കെ.എന്‍ മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.