ചേലക്കാട്ടുകര : ഓണം പ്രമാണിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മറ്റത്തൂർ -ചേലക്കാട്ടുകര ഭാഗത്ത് നിന്നും ചാരായം വാറ്റുന്നതിനായി തയ്യാർ ചെയ്ത 200 ലിറ്റർ വാഷ് പിടികൂടി.ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് കണ്ടെത്തിയത്. ചേലക്കാട്ടുകര- മാങ്കുറ്റിപ്പാടം റോഡിനോട് ചേർന്ന തോടിനരികിൽ രഹസ്യമായി സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെടുത്തത്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും ഓണാഘോഷത്തോടനുബന്ധിച്ച് മലയോര മേഖലയിൽ ചാരായം നിർമ്മിക്കുന്നതിനായി പലരും വാഷ് ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാംപ്രസാദ്.കെ.ആർ, പ്രിവന്റീവ് ഓഫീസർമാരായ സുനിൽ.പി.കെ, ജീവേഷ്.എം.പി, സിവിൽ എക്‌സൈസ് ഓഫീസർ റിഹാസ്.എ.എസ് എന്നിവരും ഉണ്ടായിരുന്നു.
ഓണം പ്രമാണിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൽ ചാരായം വാറ്റുന്നതിനായി തയ്യാർ ചെയ്ത വാഷ് പിടികൂടി
