എടതിരിഞ്ഞി:വർഷംതോറും നടത്തി വരാറുള്ള ഓണമുറ്റം ഈ കുറിയും ഏറെ ഭംഗിയാക്കി നടത്തുന്നതിൻ്റെ ഭാഗമായി ഈ വർഷത്തെ ഓണകളിയിലെ മികച്ച ടീമുകളായ നാദം നെല്ലായി,യുവാധര കോൾക്കുന്ന് ആലങ്കിലമ്മ പെരിഞ്ഞനം എന്നിവരുടെ പരിപ്പാടി അഡ്വാൻസ് നൽകി ബുക്ക് ചെയ്തതിനു ശേഷം വന്ന വയനാട്ടിലെ മഹാ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ സി എം ഡി ആർ എഫ് ലേക്ക് നൽകുന്ന തുകയുടെ ആദ്യ ഗഡു ഉന്നത വിദ്യഭ്യാസ വകുപ്പ്മന്ത്രി ബിന്ദു ടീച്ചർ നേരിട്ട് എത്തി ക്ലബ്ബ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്,ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ,2-ാംവാർഡ് മെമ്പർ ബിനോയ് വി.ടി. എന്നിവരും സന്നിഹിതരായിരുന്നു സി എം ഡി ആർ എഫ് ൻ്റെ 2-ാം ഘട്ടം പതിവ് പോലെ തിരുവോണ നാളിൽ ക്ലബ് നടത്തിവരാറുള്ള പാലടയുടെ ലാഭവും ഇത്തവണ ദുരിതാശ്വാസനിധിയിലേക്ക് നൽകും എന്ന് ക്ലബ്ബ് ഭാരവാഹികൾ മന്ത്രിയെ അറിയിച്ചു.മുഖ്യമന്ത്രിക്കും ഗവൺമെൻ്റിനും വേണ്ടി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.ക്ലബ്ബ് സെക്രട്ടറി അഭിജിത്ത്.വി.ആർ,ഖാജാൻജി നിഷഉണ്ണി,ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കെ. രമേഷ്,സുജീഷ്.എൻ.എസ്,സതീഷ്ബാബു,സനേഷ്.എൻ.എസ്,ധന്യരഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി ക്ലബ്ബിൻ്റെ മറ്റുപ്രവർത്തകരും നാട്ടുകാരും പൊതുപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണകളി മാറ്റിവച്ച് കൊണ്ട് വയനാടിന് മഹാത്മ സാംസ്കാരിക സംഘത്തിൻ്റെ കൈതാങ്ങ്
