Channel 17

live

channel17 live

ഓണക്കിറ്റു വിതരണത്തിൽ വേറിട്ട മാതൃകയുമായി എൻഎസ്എസ് വളണ്ടിയർമാർ

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ.അജിത,വൊളണ്ടിയർ ലീഡർമാരായ ദേവനന്ദന, ഐവിൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.

പുത്തൻചിറ : സ്കൂൾ അങ്കണത്തിൽ അടി പൊളി ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ അല്പസമയം മാറ്റിവെച്ച് എൻഎസ്എസ് വളണ്ടിയർമാർ ഓണകിറ്റുമായി ദത്തു ഗ്രാമത്തിലേക്ക് നടന്നത് പുത്തൻചിറയ്ക്ക് വേറിട്ടതും മാതൃകാപരവുമായ ഒരു കാഴ്ചയായി .പുത്തൻചിറ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം NSS വോളണ്ടിയർമാരാണ് ദത്തു ഗ്രാമത്തിലെ കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം നടത്തിയത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ V. Nരാജേഷ് , PTA പ്രസിഡന്റ് V.Kറാഫി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ രഞ്ജിൻ ജെ പ്ലാക്കൽ നിർവ്വഹിച്ചു.പൂക്കളവും, സദ്യയും, പാട്ടും, നൃത്തവും കുട്ടികളിൽ ആഹ്ലാദത്തിന്റെ വർണങ്ങൾ വാരി വിതറിയപ്പോഴും ഗ്രാമത്തിലെ ചില നൊമ്പരകാഴ്ചകൾ അവരുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചതായി വൊളണ്ടിയർമാർ അഭിപ്രായപ്പെട്ടു.

ആഗസ്റ്റ് 11 ന് തൃശ്ശൂർ റൗണ്ടിൽ 250 ഭക്ഷണ പൊതി വിതരണം ചെയ്തപ്പോൾ ലഭിച്ച സന്തോഷമാണ് ഓണക്കിറ്റ് വിതരണത്തിന് വിദ്യാർത്ഥികൾക്ക് പ്രചോദനമായത് .എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ.അജിത,വൊളണ്ടിയർ ലീഡർമാരായ ദേവനന്ദന, ഐവിൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി. ആഘോഷ പരിപാടികൾക്കിടയിൽ മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച് സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ മാതൃകയായി എന്ന് വാർഡ് മെമ്പർ അഭിപ്രായപ്പെട്ടു. പി ടി എ പ്രസിഡണ്ടും പ്രിൻസിപ്പലും വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!