മലക്കപ്പാറ ഗിരിവർഗ്ഗ മേഖലയിലും തോട്ടം തൊഴിലാളികൾക്കും ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാൻഎംപി.ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽപ്പെട്ട അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മലക്കപ്പാറ ഗിരിവർഗ്ഗ കോളനി നിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാൻ എം പിയും സനീഷ് കുമാര്‍ എം എല്‍ എ യും. നെസ്‌ലെ ഇൻറർനാഷനലിൻറെ സഹകരണത്തോടെ വിവിധ ഭക്ഷ്യധാന്യങ്ങളും പല വ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യക്കിറ്റാണ് ഓണസമ്മാനമായി നൽകിയത്. മലക്കപ്പാറ വനമേഖലയില്‍ പെരുമ്പാറ, ലൈൻസ്, മയിലാടുംപാറ, നടുപ്പരപ്പ്, അടിച്ചിൽ തൊട്ടി, അപ്പർ ഡിവിഷൻ, മറ്റു മലക്കപ്പാറയിലെ തോട്ടം തൊഴിലാളികൾക്കും ആണ് കിറ്റുകൾ വിതരണം ചെയ്തത്. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിലും അതുപോലെ അടിച്ചിൽ തൊട്ടിയിലെ വീടുകളിലും പെരുമ്പാറയിലും എംപിയും എംഎൽഎയും അടങ്ങിയ സംഘം നേരിട്ടെത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്. 16 കിലോ വരുന്ന എണ്ണൂറ് കിറ്റുകളാണ് വിതരണം ചെയ്തത്. നെസ്ലെ ഇന്‍ഡ്യ കേരള ഹെഡ് ജോയി സക്കറിയ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു, വാർഡ് മെമ്പർ മുത്തു മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബി അച്ചായൻ, മെമ്പർ ശാന്തി, മറ്റു പൊതുപ്രവർത്തകരായ ജോർജ്, പൂവുങ്ക , യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ടീമും പങ്കെടുത്തു.
ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാൻ എം പി
