Channel 17

live

channel17 live

ഓണത്തിന് ഒരു വട്ടി പൂവ് പടിയൂർ പഞ്ചായത്തിൽ ചെണ്ടുമല്ലി പൂ കൃഷിയിടം ഒരുക്കി

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ ഓണത്തിന് ഒരു വട്ടി പൂവ് എന്ന പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി പൂകൃഷിയിടം ഒരുക്കി. പൂകൃഷിയുടെ തൈ നടീൽ ഉദ്ഘാടനം വാർഡ് മെമ്പർ ടി.വി.വിബിൻ നിർവ്വഹിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തിൽ കൃഷി കൂട്ടങ്ങൾ രൂപീകരിച്ചാണ് പൂകൃഷിക്ക് നേതൃത്വം നൽകുന്നത്. കൂടാതെ പൂകൃഷിയിൽ ആകൃഷ്ടരായി നിരവധിയായ വ്യക്തികളും ഇത്തവണ മുന്നോട്ട് വന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഓണത്തിന് എത്തിച്ചേരുന്ന പൂക്കൾ ഓണ വിപണി കയ്യടക്കാതിരിക്കാൻ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും വാർഡ് മെമ്പർ കൂട്ടി ചേർത്തു. വാർഡിലെ തീർത്ഥ അയൽക്കൂട്ടത്തിലെ കർഷകരുടെ കൂട്ടായ്മ ചേർന്നാണ് ചെണ്ടുമല്ലി പൂ കൃഷി ഒരുക്കിയിരിക്കുന്നത്. ഇതിന് പിന്തുണയായി ഇവരുടെ ബന്ധുമിത്രാദികളും നാട്ടുകാരും കൂടെയുണ്ട്

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!