Channel 17

live

channel17 live

ഓണത്തിന് കൂടൽമാണിക്യം ക്ഷേത്രം നേരത്തെ അടയ്ക്കാൻ പാടില്ലെന്ന് ഹൈക്കോടതി

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിൽ സാധാരണ ദിവസങ്ങളിലേതുപോലെ 11.30 വരെ ക്ഷേത്രത്തിൽ നടതുറക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി അറിയിച്ചു.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം ഓണക്കാലത്ത് സാധാരണ ദിവസങ്ങളിലേതു പോലെ ഉച്ചപൂജ കഴിഞ്ഞ് രാവിലെ 11.30ന് മാത്രമേ അടക്കുവാൻ പാടുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവ്. വർഷങ്ങളായി ക്ഷേത്രത്തിൽ ഓണ ദിവസങ്ങളിൽ രാവിലെ ഒമ്പതിന് പൂജ കഴിഞ്ഞ് നടയടക്കുകയാണ് പതിവ്.

ഇത് ദർശനത്തിന് അസൗകര്യമാണെന്ന് കാണിച്ച് ഒരു ഭക്തൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്.

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിൽ സാധാരണ ദിവസങ്ങളിലേതുപോലെ 11.30 വരെ ക്ഷേത്രത്തിൽ നടതുറക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി അറിയിച്ചു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!