തൃക്കാക്കരയപ്പനെ ചൂടി ക്കുന്ന ചെറിയ കുട മുതൽ മാവേലിയേ അണിയിച്ചൊരുക്കാൻ ഉപയോഗിക്കുന്ന വലിയ കുടകൾ വരെയുണ്ട് കൂട്ടത്തിൽ.
ഓണത്തെ വരവേൽക്കാൻ പാരമ്പരാഗത രീതിയിൽ ഓലക്കുടകൾ ഒരുക്കി ബാബു. തൃക്കാക്കരയപ്പനെ ചൂടി ക്കുന്ന ചെറിയ കുട മുതൽ മാവേലിയേ അണിയിച്ചൊരുക്കാൻ ഉപയോഗിക്കുന്ന വലിയ കുടകൾ വരെയുണ്ട് കൂട്ടത്തിൽ. പനയോല, മുള, ചൂരൽ, ഈറ്റ എന്നിവ ഉപയോഗിച്ചാണ് പാറക്കടവ് സ്വദേശി മംഗലത്ത് ബാബുവിന്റെ കൈവേല .ഫാഷനു വേണ്ടി കുടയിൽ തുണികൾ കൊണ്ട് അലങ്കാര പണികൾ ചെയ്യുന്ന രീതി ബാബുവിനില്ല. അത് കൃത്രിമം ആകും എന്നാണ് ബാബുവിന്റെ പക്ഷം.
ഓണക്കാലത്ത് ആണ് കുടക്ക് ഇപ്പോൾ ഡിമാൻഡ് കൂടുതൽ. അത്തച്ചമയം പോലുള്ള ആഘോഷങ്ങൾക്ക് ബാബു നിർമ്മിച്ച കുടകളും കൊണ്ട് പോകുന്നു.
ചെന്നൈ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഓലക്കുട ഉപയോഗിക്കുന്നതിനാൽ അവിടെ നിന്നും ഡിമാൻഡ് ഉണ്ട്! ശീവേലി കുട, കൃഷിക്കാർ ഉപയോഗിക്കുന്ന തൊപ്പി കുട തുടങ്ങി വിവിധ തരം കുടകൾ ബാബു നിർമ്മിക്കുന്നുണ്ട്.700 രൂപ മുതൽ മുകളിലോട്ട് ആണ് ഓലക്കുടയുടെ വില.കൊട്ടകൾ, പൂക്കൂട തുടങ്ങി നിരവധി കര കൗശല വസ്തുക്കൾ ബാബു നിർമ്മിക്കുന്നുണ്ട്.അന്നമനടയിൽ ബാബു ഒരു കടയും നടത്തുന്നുണ്ട്.