Channel 17

live

channel17 live

ഓണപ്പുടവ നൽകി ആദരിച്ചു

പാറളം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ പൂത്തറയ്ക്കൽ പാടം പാതയോരത്തെ മാലിന്യ ഇടങ്ങൾ ചെണ്ടുമല്ലികൾ കൊണ്ട് സുഗന്ധപൂരിതമാക്കിയ ഒമ്പതാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളെയും ഹരിത കർമ്മ സേനാംഗങ്ങളെയും ഓണപ്പുടവ നൽകി ആദരിച്ചു. പൂത്തറക്കൽ പാടം പാതയോരത്ത് 2 വർഷമായി നടത്തിയ മാതൃക മാലിന്യ നിർമ്മാർജന പ്രവർത്തനമാണിത്. വാർഡിലെ 30 തൊഴിലുറപ്പ് തൊഴിലാളികളെയും ഹരിത കർമ്മ സേന തൊഴിലാളികളെയുമാണ് ആദരിച്ചത്. ചടങ്ങിൽ പാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ജെയിംസ് മാസ്റ്റർ സ്വാഗതവും തൊഴിലുറപ്പ് മേറ്റ് സൗമ്യ ഹരിഹരൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ പ്രമോദ്, വിദ്യാ നന്ദനൻ, വാർഡ് മെമ്പർ സുബിത സുഭാഷ്, പാറളം കൃഷി ഓഫീസർ ഡിറ്റി മരിയ, വർഷ ശരത് എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!