ഫാദര്‍ ജോസ് കല്ലേലി സി.എം.ഐ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ഘോഷയാത്ര വര്‍ണാഭമായിരുന്നു.
2023-2024 അധ്യയനവര്‍ഷത്തെ ഓണാഘോഷം വിവിധ ഇനം പരിപാടികളോടെ കാര്‍മല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ആഘോഷിക്കുകയുണ്ടായി. ഫാദര്‍ ജോസ് കല്ലേലി സി.എം.ഐ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ഘോഷയാത്ര വര്‍ണാഭമായിരുന്നു. കാര്‍മല്‍ സ്കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസ് താണിക്കല്‍ സി.എം.ഐ. ഓണസന്ദേശം നല്കി. പ്രസ്തുത ചടങ്ങില്‍ ചാലക്കുടി എം.എല്‍.എ. ശ്രീ ടി.ജെ. സനീഷ്കുമാര് ജോസഫ്, മുനിസിപ്പല്‍ ചെയര്മാന് ശ്രീ എബി ജോര്‍ജ്ജ്, PTWA പ്രസിഡന്റ് ശ്രീ സുഗതന് കെ.എസ്., അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ഷൈജു പി.പി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും ആവേശ്വോജ്ജ്വലമായ മത്സരഇനങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. എല്ലാവര്ക്കും വിഭവസമൃദ്ധമായ ഓണസദ്യയും നല്കി.