Channel 17

live

channel17 live

ഓണസമൃദ്ധി കർഷകച്ചന്തആരംഭിച്ചു

ഓണക്കാലത്ത് കർഷകർക്ക് പരമാവധി ഗുണഫലം ഉറപ്പുവരുത്തുവാനും വിപണിയിൽ പച്ചക്കറി വില പിടിച്ചു ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ലയിൽ ഓണസമൃദ്ധി കർഷകച്ചന്ത ആരംഭിച്ചു.

ഓണക്കാലത്ത് കർഷകർക്ക് പരമാവധി ഗുണഫലം ഉറപ്പുവരുത്തുവാനും വിപണിയിൽ പച്ചക്കറി വില പിടിച്ചു ലക്ഷ്യമിട്ട്
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ലയിൽ ഓണസമൃദ്ധി കർഷകച്ചന്ത ആരംഭിച്ചു. കർഷക ചന്തയുടെ ജില്ലാതല ഉദ്ഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. സെപ്റ്റംബർ 28 വരെയാണ് കർഷകചന്ത. കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ 159 ഓണസമൃദ്ധി കർഷകചന്തകളാണ് ജില്ലയിൽ ആരംഭിച്ചിരിക്കുന്നത്.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയൽ പദ്ധതി വിശദീകരിച്ചു. കർഷകച്ചന്തയുടെ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു നിർവഹിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യു, അസിസ്റ്റന്റ് ഡയറക്ടർ സത്യ വർമ്മ പി സി, കൃഷി ഓഫീസർ വന്ദന ജി, മോളി പി.എം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!