വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷംസംഘടിപ്പിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ കലാവിരുന്ന് തുടങ്ങിയവ അരങ്ങേറി. സാംസ്കാരിക സദസ്സ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വിയോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.വെണ്ണൂർ സെൻ്റ്. മേരീസ് പളളി വികാരി ഫാ. ഡോ. ജോജോ തൊടു പറമ്പിൽ മുഖ്യാതിഥിയായി.മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്ജ് ഊക്കൻ, അന്നമനട ഗ്രാമപഞ്ചായത്ത് വാർഡ് പ്രതിനിധികളായ ആനി ആന്റു, സുനിത സജീവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഉത്തർ പ്രദേശിൽ വെച്ച് നടന്ന ഐ.സി.ഐ.സി നാഷണൽ ലെവൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ വെണ്ണൂർ സ്വദേശി ആഗ്ന. കെ.ജോയിക്ക് അക്ഷരയുടെ സ്നേഹോപഹാരം നൽകി,വെണ്ണൂർ തേജശ്രീ കൈകൊട്ടിക്കളി സംഘം,ഓണകൃഷി വിജയകരമായി സംഘടിപ്പിച്ച വായനശാല വനിതാ വേദി കൂട്ടായ്മ “അക്ഷര പെണ്മ” തുടങ്ങിയവരെ ആദരിച്ചു.അക്ഷര വായനശാലയുടെ പ്രാർത്ഥന ഗീതമായ “അക്ഷര ഗാന”ത്തിന്റെ ലോഞ്ചിംഗ് നടത്തി .ഗാനത്തിൻ്റെ രചയിതാവ് ദേവസ്സി കുന്നത്തിനേയും സംഗീതം നിർവഹിച്ച ആൻ്റണി പ്ലാക്കലിനെയും യോഗം ആദരിച്ചു.നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം നേടിയ കവി വിയോ വർഗ്ഗീസിനെയും ചടങ്ങിൽ ആദരിച്ചു, കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനം നടത്തി.സെക്രട്ടറി സി.ജി. ജിതിൻ സ്വാഗതം പറഞ്ഞു.വായനശാല ജോ:സെക്രട്ടറി സിന്ധു ഷിബു നന്ദി രേഖപെടുത്തി.
ഓണാഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ കലാവിരുന്ന് തുടങ്ങിയവ അരങ്ങേറി
