Channel 17

live

channel17 live

ഓണാഘോഷ ഗ്രാമോത്സവം – 2023 ; പൂക്കള മത്സരവും ദീർഘദൂര ഓട്ടമത്സരവും സംഘടിപ്പിച്ചു

വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 60 മത് ഓണാഘോഷ ഗ്രാമോത്സവം – 2023 ന്റെ ഭാഗമായി പൂക്കളം മത്സരവും ദീർഘ ദൂര ഓട്ട മത്സരവും സംഘടിപ്പിച്ചു.

വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 60 മത് ഓണാഘോഷ ഗ്രാമോത്സവം – 2023 ന്റെ ഭാഗമായി പൂക്കളം മത്സരവും ദീർഘ ദൂര ഓട്ട മത്സരവും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം മഹാരസികൻ ടീമും രണ്ടാം സ്ഥാനം നവയുഗ ടീമും മൂന്നാം സ്ഥാനം യൂണിവേഴ്സൽ ടീമും കരസ്ഥമാക്കി. മഹാരസികൻ, പ്രകാശ് , ലഗാൻ, നവയുഗ, സാൻ്റോസ്, യൂണിവേഴ്സൽ, യുവജന സമിതി, നവജീവൻ എന്നീ എട്ട് ക്ലബ്ബുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ചാത്തകുടം അമ്പല പരിസരത്ത് നിന്ന് വല്ലച്ചിറ സെന്റർ വരെ സംഘടിപ്പിച്ച 5.8 കിലോമീറ്റർ
ദീർഘദൂര ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം കെ എം അഭിനവ് (കിരൺ) രണ്ടാം സ്ഥാനം യു എം അക്ഷയ് (കിരൺ) മൂന്നാം സ്ഥാനം പി എസ് ശ്രീരാഗ് ( ലഗാൻ ) എന്നിവർ കരസ്ഥമാക്കി. ലഗാൻ, കിരൺ കലാവേദി, സാൻ്റോസ്, പ്രണവം, സമംഗ , നവജീവൻ, യുവജന സമിതി, ഭാവന, പ്രകാശ്, നവയുഗ, യൂണിവേഴ്സൽ, മഹാരസികൻ എന്നീ ക്ലബുകളാണ് ഓട്ട മത്സരത്തിൽ പങ്കെടുത്തത്.

മത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി കൺവീനർ മനോജ് കടവിൽ, ഓണാഘോഷ കമ്മിറ്റി പ്രസിഡന്റ് തൊമ്മി പിടിയത്ത്, പൂക്കള മത്സരം കൺവീനർ എൻ.ജി അജിതൻ , ഓണഘോഷ കമ്മിറ്റി ജോ. കൺവീനർ ശങ്കർജി മാസ്റ്റർ, ഓണാഘോഷ കമ്മിറ്റി വൈ. പ്രസിഡന്റുമാരായ എൻ വി ജയരാജ് , സി.എസ് വൈശാഖ്, ട്രഷറർ ടി.ജി ദാസൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

1962 മുതൽ വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് നടത്തിവരുന്ന സാംസ്കാരിക മാമാങ്കമാണ് ഓണാഘോഷ ഗ്രാമോത്സവം. ഇത്തവണ
16 കലാകായിക സംഘടനകളാണ് ഗ്രാമോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

സാഹിത്യ , ചിത്രരചന , കായിക മത്സരങ്ങളും പൂക്കളം മത്സരവും ഘോഷയാത്രയും തിരുവോണം രണ്ടോണം മൂന്നോണം നാലോണം നാളുകളിൽ വിവിധ കലാ മത്സരങ്ങളുമാണ് ഓണാഘോഷ- ഗ്രാമോത്സവത്തിൽ സംഘടിപ്പിക്കുന്നത്. ജൂൺ 25 ന് ആരംഭിച്ച ഓണാഘോഷ- ഗ്രാമോത്സവം – 2023 സെപ്റ്റംബർ ഒന്നിന് അവസാനിക്കും.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!